ബൈത്തുൽ ഷിഫയും പേബസാർ നിവാസി കൂട്ടായ്മയും സംയുക്തമായി ഹജ്ജ് യാത്രയയപ്പ് സമ്മേളനവും, ഹജ്ജ് ക്ലാസും സംഘടിപ്പിച്ചു
എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ അബുബക്കൽ കാട്ടുപറമ്പിൽ അദ്ധ്യക്ഷനായി.കാദിരിയ ജുമാ മസ്ജിദ് ഖത്തീബ് മാഹിൻ സുഹ് രിഹജ്ജ് ക്ലാസ് നയിച്ചു. ലൈറ്റ് ഹൗസ് മുഹുയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സുൽഫിക്കർ ഹസനി ദുഅ നടത്തി.അബ്ദുൽ കരീം മൗലവി,സലിം ,ഫൈസൽ സഖാഫി, നസ് മുദ്ദീൻ, കരീം ഹാജി, ബദറുദ്ദീൻ, അഷറഫ് കുന്നത്ത്, അലി തേങ്ങാ കുട്ടിൽ എന്നിവർ സംസാരിച്ചു.