Skip to content

ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്

ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്

പുല്ലൂറ്റ് ഗ്രാമീണ കലാവേദി – വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം ലഹരി വിരുദ്ധ ക്ലാസെടുത്തു. സുധീഷ് അമ്മവീട് മോചനം എന്ന ഒറ്റയാൾ നാടകം അവതരിപ്പിച്ചു. പരിപാടിയിൽ വെച്ച് എഴുത്തുകാരൻ ടി കെ ഗംഗാധരൻ, ചിത്രകാരൻ കെ കെ ടോണി, സുധീഷ് അമ്മവീട് എന്നിവരെ ആദരിച്ചു. നഗരസഭ മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി എൻ രാമദാസ്, നഗരസഭ കൗൺസിലർമാരായ പി എൻ വിനയചന്ദ്രൻ, അനിത ബാബു, കെ കെ അപ്പുക്കുട്ടൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വായനശാലയുടെ പ്രവർത്തന ഫണ്ട്‌ സമാഹരണത്തിനായി ഏർപ്പെടുത്തിയ കൂപ്പൺ നറുക്കെടുപ്പിന്റെ സമ്മാന വിതരണവും ഇതോടൊപ്പം നടന്നു. വായനശാല പ്രസിഡന്റ്‌ എം ബി സജിത ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി പി സി പീതാബരൻ സ്വാഗതവും കെ ബി ബൈജു നന്ദിയും പറഞ്ഞു .

Spread the News