Skip to content

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ

വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂളിൽ “മാലിന്യ മുക്തം നവ കേരളം ” ക്യാമ്പയിൻ സംഘടിപ്പിച്ചു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നിഷ ഷാജി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ അനിത ടി ഐ സ്വാഗതം പറഞ്ഞു
ഹരിത കേരള മിഷൻ- ഹരിത വിദ്യാലയം സാക്ഷ്യപത്രം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഷ ഷാജി , വാർഡ് മെമ്പർ സിന്ധു ബാബു,എന്നിവർ സ്കൂൾ പ്രിൻസിപ്പാൾ ടി, ഐ അനിതയ്ക്കു കൈമാറി. 2മാസം നീണ്ടുനിൽക്കുന്ന മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സെമിനാർ’ ബോധവൽക്കരണ ക്ലാസുകൾ, ഗൃഹ സമ്പർക്കം, ലഘുലേഖ വിതരണം, റാലികൾ തുുടങ്ങിയ പരിപാടികൾ നടത്തും.
മാലിന്യ മുക്ത കേരളം ഏറ്റെടുത്ത ഉമരിയ്യ പബ്ലിക് സ്കൂളിന്റെ മാനേജ്മെന്റിനെയും, അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും പഞ്ചായത്ത് പ്രസിഡന്റ്‌ അഭിനന്ദിച്ചു.

സ്കൂൾ ചെയർമാൻ പി എം എസ് തങ്ങൾ അധ്യക്ഷനായി

ഉമരിയ്യ സ്കൂൾ അക്കാഡമിക് ഡയറക്ടർ Dr എം കെ അബ്ദുൾ സത്താർ മുഖ്യ പ്രഭാഷണം നടത്തി.

. സ്കൂൾ സെക്രട്ടറി ഷാജി എം.എസ് നന്ദി പറഞ്ഞു

Spread the News