കൊടുങ്ങല്ലൂർ നായർ യുവജന ട്രസ്റ്റ് പ്രവർത്തനോദ്ഘാടനവും ഓഫീസ് ഉദ്ഘാടനവും നടന്നു.
പറമ്പിക്കുളങ്ങര എൻ.എസ്.എസ്.വി ഹാളിൽ നടന്ന ചടങ്ങ് സിനി ആർടിസ്റ്റ് വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.ശ്രീരാജ് അധ്യക്ഷനായി, ജയലക്ഷ്മി നായർ ചക്കുങ്ങൽ ആദ്യഡെപ്പോസിറ്റ് സമർപ്പണം നിർവ്വഹിച്ചു.മാധവൻകിളിക്കോട്ട് ആദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു.അഡ്വ.സി.പി.രമേശൻ ചികിത്സാ സഹായ വിതരണം നിർവ്വഹിച്ചു.കെ.ജി.ശശിധരൻ ലോൺ വിതരണവും ,ശ്രീജിത്ത് വി.നായർ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.ടി.എസ് രാജേഷ്, ടി.രമാദേവി, ജയദേവൻ, ശിവദാസൻ, സുധാകരൻ കാട്ടിൽ ചിറ്റേഴത്ത്, മുരളി നമ്പ്യാർ ,വി.കെ.സുധാകരൻ, എന്നിവർ സംസാരിച്ചു.പി.യു.സുരേഷ് കുമാർ ആമുഖപ്രസംഗം നടത്തി.പി.ദിലീപ് സ്വാഗതവും, രാജേഷ് പടിഞ്ഞാറ്റ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.