ശ്രീനാരായണപുരത്ത് തരിശുഭൂമിയിൽ നടത്തിയ ഔഷധസസ്യ കൃഷി വിളവെടുത്തു
ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ
എരുമത്തിരുത്തി സുബഹ്മണ്യന്റെ മൂന്ന് ഏക്കർ സ്ഥലത്ത് കുറുന്തോട്ടി,കറ്റാർവാഴ കച്ചോലം,കൂവ,കൂർക്ക,കപ്പലണ്ടി,വാഴ തുടങ്ങിയ വിവിധ ഇനം കൃഷികൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്.
കുറുന്തോട്ടി ഔഷധ സസ്യ കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
കൃഷിക്കായി ഭൂമി വിട്ടു നൽകിയ സുബ്രഹ്മണ്യനെ ചടങ്ങിൽ ആദരിച്ചു.
.ഗ്രാമ പഞ്ചായത്തിൽ വിവിധ പ്രദേശത്തെ തരിശുഭൂമികൾ ഉപയോഗപ്പെടുത്തി ഔഷധസസ്യകൃഷി വ്യാപനവും വിപണനവും നടത്തുന്നതിനും, തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.മതിലകം ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ കെ ബിജുവും,പ്രാദേശിക ജൈവവൈവിധ്യ പരിപാലന സമിതിയും സൗജന്യമായി നൽകിയ തൈകളാണ് കൃഷിയിറക്കിയത്.
ഇ.കെ.ബിജു,
ക്ഷേമകാര്യം ചെയർമാൻ സി സി ജയ,വാർഡ് മെമ്പർ കെ ആർ രാജേഷ്, എഞ്ചിനീയർ എൻ എം ശ്യാംലി, സുബ്രഹ്മണ്യൻ എരുമത്തിരുത്തി,
രാജീവ് പി ആർ,
ജോഷിചാലുളളി,എൻ വി ഷാജി,ശ്രീജിത്ത്,എം വി വിദ്യ, ലിനി, മാറ്റുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.