Skip to content

സ്റ്റോഗോ & ടെക്ക് ഫെസ്റ്റ്

സ്റ്റോഗോ & ടെക്ക് ഫെസ്റ്റ്

മാള ഹോളി ഗ്രേസിൽ ആരംഭിച്ച സ്റ്റോഗോ ആൻ്റ് ടെക്ക് ഫെസ്റ്റ് മുൻ അംബാസിഡർ റ്റി പി ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു.

ഡിജിറ്റൽ ക്ഷേമവും സൈബർ സുരക്ഷയും ഇന്നിന്റെ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ നിന്നും പുറത്ത് നിന്നും 2000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 100 തിരഞ്ഞെടുത്ത പ്രോജക്ടുകൾ വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. പ്രോജക്ടുകൾ പ്രത്യേക ജൂറി വിലയിരുത്തി. പാനൽ ചർച്ചകൾ സെമിനാറുകൾ എന്നിവയും നടന്നു. ചടങ്ങിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ആൻ്റ് ടെക്നോളജി ഡയറക്ടർ ഡോ. KA രാജേഷ്, മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് ജൻറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, േസ്റ്റോ ഗോ ഫൗണ്ടർ ഡയറക്ടർ ജയേഷ് സെബാസ്റ്റിൻ , ഡോ എം ജി ശിരീശൻ, അക്കാഡമിക് ഡയറക്ടർ Prof A S ചന്ദ്രകാന്ത എന്നിവർ പ്രസംഗിച്ചു.

Spread the News