ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചാപ്പാറ യൂണിറ്റ് സമ്മേളനം നടന്നു.
യൂണിറ്റ് പ്രസിഡൻറ് M.G ജോഷിയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗവും അഴീക്കോട് ഏരിയ സെക്രട്ടറിയുമായ ഐഷാബി സമ്മേളനം ഉദ്ഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി ബിന്ദു ഷാജി വാർഷിക റിപ്പോർട്ടും,ഷീല ജോസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ T.V ഗണേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.നാടിൻ്റെ വികസനം എന്നു പറഞ്ഞ് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് സഞ്ചാര യോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.60 വയസ്സ് കഴിഞ്ഞ സുരക്ഷ പെൻഷൻ വേടിക്കന്നവരുടെ പെൻഷൻ കൊടുത്തു തീർത്തതിന് ശേഷം മാത്രമെ അവകാശ പെൻഷൻ കൊടുക്കൂ എന്ന സർക്കാരിന്റെ നിഷേധാത്മകമായ നിലപ്പാട് സർക്കാർ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം അംബിക വേണുഗോപാൽ, ഏരിയ പ്രസിഡൻറ് P.S ധനഞ്ജയൻ,ഏരിയ ജോയന്റ് സെക്രട്ടറി O.S സതീശൻ എന്നിവർ സംസാരിച്ചു . യൂണിറ്റ് ജോയിൻറ് സെക്രട്ടറി ലിസി സേവിയർ സ്വാഗതവും ഗീതാരാജൻ അനുശോചന പ്രമേയവും വനജ നന്ദിയും പറഞ്ഞു അടുത്ത മൂന്നു വർഷത്തേക്ക് M.G ജോഷി പ്രസിഡന്റായും ബിന്ദു ഷാജി സെക്രട്ടറിയായും സതി ട്രഷററായും 17 അംഗ കമ്മിറ്റി നിലവിൽ വന്നു.