Skip to content

കറുകപ്പാടത്ത് ഫാമിലി അസോസിയേഷൻ

കറുകപ്പാടത്ത് ഫാമിലി അസോസിയേഷൻ

കറുകപ്പാടത്ത് ഫാമിലി അസോസിയേഷന്റെ 7-ാ മത് ജനറൽ ബോഡിയോഗം എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ടായി മുഹമ്മദ് ബാബുവേടിയിലിനെ വീണ്ടും തിരഞ്ഞെടുത്തു.

പ്രസിഡണ്ട് മുഹമ്മദ് ബാബുവേടിയിൽ,
വൈസ് പ്രസിഡണ്ടുമാരായി അഡ്വ.സക്കീർ ഹുസൈൻ പുത്തൻ വീട്, ഡോക്ടർ: മുഹമ്മദ് യൂസുഫ് തമ്പിടിയൻചാലിനേയും മുഹമ്മദ് ഷഫീർ ജന: സെക്രട്ടറിയായും , ട്രഷറർ ആയി റമീസ് ഉതുമാൻ ചാലിനെയും , ജോയിന്റ് സെക്രട്ടറിമാരായി സജ്ജാദ് സഹീറിനെയും ഇബ്രാഹീം പനക്കല പറമ്പിനെയും തിരഞ്ഞെടുത്തു.
ഇക്കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തു.
താമസയോഗ്യമായ വീടില്ലാത്ത കുടുംബംഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനും , ചികിത്സാ സഹായം, സക്കാത്ത് കൊടുക്കുന്നതിന് പ്രാപ്തരായ കുടുംബങ്ങളിൽ നിന്നും തുക പിരിച്ച് അത് അർഹരായ കുടുംബങ്ങൾക്ക് എത്തിച്ച് കൊടുക്കുന്നതിനും ഈ കമ്മറ്റി പ്രവർത്തിച്ചു.
ഈ ഭരണ സമിതിയുടെ കാലയളവിൽ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹൃദരായ കുടുംബാംഗങ്ങളിൽ നിന്നും 54,77,391.00 (അൻപത്തിനാലു ലക്ഷത്തി എഴുപത്തി ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന്)രൂപ സമാഹരിക്കുകയും 46,89,740.00 ( നാൽപത്തി ആറ് ലക്ഷത്തി എൺപത്തൊമ്പതിനായിരത്തി എഴുന്നൂറ്റിനാല്പത് ) രൂപ അതേ ആവശ്യങ്ങൾക്ക് ചെലവ് ചെയ്യുകയും ചെയ്തു.
കുടുംബത്തിലെ എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം മൂലം കുടുംബക്ഷേമ സമിതി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
തുടർന്ന് വരുന്ന ഭരണ സമിതിയും കുടുംബാംഗങ്ങളുടെ ക്ഷേമം മാത്രം മുന്നിൽ കണ്ടു കൊണ്ട് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്ന് കെ.എച്ച്.മുഹമ്മദ് ബാബു വേടിയിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അറിയിച്ചു.

Spread the News