Skip to content

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം

പനങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എച്ച്.എസ്.പി. 83 എസ്.എസ്.എൽ.സി ബാച്ച് വിവിധ പരിപാടികളോടെ ഒത്ത് ചേർന്നു.

ശ്രീ നാരായണപുരം പോഴങ്കാവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ അഡ്വ.പി.എ.സിറാജുദ്ദീൻ അദ്ധ്യക്ഷനായി.

ചടങ്ങിൽ സഹപാഠികൃഷ്ണേന്ദുവിൻ്റെ പുസ്തകം പ്രകാശനം ചെയ്തു.മാവേലി വേഷത്തിൽ കബീർ സംഗമത്തെ അഭിസംബോധന ചെയ്തു. സ്വപ്ന, സത്യൻ, എ.പി.സുനിൽ, രമേഷ് ബാബു, രാധാകൃഷ്ണൻ ,ഡോ.ജയാനന്ദൻ ,ചന്ദ്രൻ ,ബീന, ഫാരിസ, മജീദ് തുടങ്ങിയവർ സംസാരിച്ചു.തിരുവാതിര, ഒപ്പന, പുലിക്കളി, ഓണം കളി, കൈകൊട്ടി കളി,പാട്ട്, കവിതാപാരായണം എന്നിവ സംഗമത്തിന് നിറം പകർന്നു

 

Spread the News