Skip to content

രക്ത ദാന ക്യാമ്പ്

രക്ത ദാന ക്യാമ്പ്

1992 -95 കാലഘട്ടത്തിൽ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കുൂളിൽ പഠിച്ചിരുന്നവരുടെ കൂട്ടായ്മായായ സ്കൂൾമേറ്റ്സ് 95, അവരുടെ ഹൈസ്കൂൾ ഓർമകളുടെ 30-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി.

എറണാകുളം അമൃതാ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് സീതീ സാഹിബ് ട്രസ്റ്റ് പ്രസിഡന്റുും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.എ. സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്ചു. 2025 മെയ് 27ന് നടക്കുന്ന വിദ്യാർഥി സംഗമത്തിന്റെ ലോഗോ പ്രകാശനം സീതിമാസ്റ്റർ എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പറും സ്കൂൾമേറ്റ്സ് മെമ്പറുമായ കെ.എം. സാദത്തിന് നൽകി നിർവഹിച്ചു. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്കൂൾമേറ്റ്സ് നൽകുന്ന വാൾ മിറർ, കെഎം. സാദത്ത് ഹയർ സെക്കന്ററി അധ്യാപിക ഡോ. ഫസീലയ്ക്ക് കൈമാറി, ചടങ്ങിൽ സ്കൂൾമേറ്റ്സ് ചെയർമാൻ പി.കെ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. രക്ത ദാന ക്യാമ്പ് കോഡിനേറ്റർ, സഹീൽ, വൈസ് ചെയർമാൻ ജാസ്മി അർഷാദ്, ആഘോഷ സംഘാടക സമിതി ചെയർമാൻ സാബു കെ. ഹബീബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ നാസർ, ജിജേഷ്, ഷനോജ്, ഹഫ്സൽ, അസ്ലം, അസറാബി, ഹസീന, നസറിൻ, ഷംല എന്നിവരും പങ്കാളികളായി.

Spread the News