Skip to content

പുല്ലൂറ്റ് ലേബർ എൽ .പി .സ്കൂൾ വാർഷികാഘോഷം

പുല്ലൂറ്റ് ലേബർ എൽ .പി .സ്കൂൾ വാർഷികാഘോഷം

പുല്ലൂറ്റ് ലേബർ എൽ പി സ്കൂളിന്റെ 95 ആം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും, അധ്യാപക രക്ഷാകർതൃ ദിനവും നടന്നു

.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെൽസ മരിയ സ്വാഗതം പറഞ്ഞു പിടിഎപ്രസിഡണ്ട് ബിബിൻ യൂജിൻ അധ്യക്ഷനായി കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത മുഖ്യപ്രഭാഷണം നടത്തി.കൊടുങ്ങല്ലൂർ എ ഇ ഒ മൊയ്തീൻ പൂലത്ത് എൽഎസ്എസ് പ്രതിഭകളെ ആദരിച്ചു .ഫാദർ സണ്ണി പുന്നേലിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി റോഷിനി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. അർഹതപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകി, കാരുണ്യത്തിന്റെ മുഖമായി മാറിയ ഫാദർ വർഗീസ് താണിയത്തച്ചനെ ചടങ്ങിൽ ആദരിച്ചു. ഇരിങ്ങാലക്കുട പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ വിനീത മാത്യു എഫ് സി സി, റിട്ടയർ ചെയ്യുന്ന ശൈലജ ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കൊടുങ്ങല്ലൂർ സെൻമേരിസ് ചർച്ച് വികാരി ഫാദർ ജോയ് പേരേപ്പാടൻ സമ്മാനദാനം നിർവഹിച്ചു. കൗൺസിലറും, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പി ഡബ്ല്യു ഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഒ എൻ ജയദേവൻ, കൗൺസിലർമാരായ പി എൻ വിനയചന്ദ്രൻ, എം യു ഷിനിജ, തങ്കമണി, നന്ദകുമാർ സി, എസ് എസ് ജി അംഗം ദിനിൽകുമാർ , സ്റ്റാഫ് റെപ്രസെന്ററ്റീവ് പ്രിയ പി ജെ,സ്കൂൾ ലീഡർ മുഹമ്മദ് അയാൻ, എന്നിവർ സംസാരിച്ചു.റിട്ടയർ ചെയ്യുന്ന അറബി അധ്യാപിക ശൈലജ ടീച്ചർ മറുപടി പ്രസംഗം നടത്തി. എം പി ടി എ പ്രസിഡൻസ് സിന്ധു അനീഷ് നന്ദി പറഞ്ഞു .തുടർന്നു കുട്ടികളുടെ ആകർഷകമായ കലാപരിപാടികൾ ഉണ്ടായിരുന്നു.

Spread the News