എറിയാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു
എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്തംഗം സുഗതാ ശശിധരൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ അധ്യക്ഷനായി. സി.എ.നസീർ മാസ്റ്റർ അമുഖ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അസീം കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കെ.എ.ഹസ്ഫൽ ,വത്സമ്മ ടീച്ചർ, നൗഷാദ് കറുകപാടത്ത്, സാറാബി ഉമ്മർ, നജ്മൽ ഷക്കീർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, പങ്കെടുത്തു.പഞ്ചായത്ത് വൈ. പ്രസി.ഫൗസിയ ഷാജഹാൻ സ്വാഗതവും, സെക്രട്ടറി സെറീന എ.അലി നന്ദിയും പറഞ്ഞു.