Skip to content

നമ്മുടെ കളിസ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനം

ഒരു നാടിൻറെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; നമ്മുടെ കളിസ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനം ഞായറാഴ്ച നടക്കുമെന്ന്
ഗ്രാമീണ വായനശാല കളരിപ്പറമ്പ് , ആർട്സ് ഓഫ് കളരിപ്പറമ്പ്
ഭാരവാഹികൾ പത്രസമ്മേനത്തിൽ അറിയിച്ചു.

ജനകീയ കൂട്ടായ്മയിലൂടെ കളരിപ്പറമ്പ് ഗ്രാമീണ വായനശാലയ്ക്ക് സമീപം 68 ലക്ഷം രൂപ ചിലവിട്ടാണ് 40 സെൻറ് കളിസ്ഥലം കരസ്ഥമാക്കിയത്.
സ്നേഹ സംഗമം, ദീപശിഖാല റാലി, ഘോഷയാത്ര, കലാപരിപാടികൾ, മ്യൂസിക്കൽ മിറാക്കിൾ തുടങ്ങിയവ നമ്മുടെ കളിസ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടക്കും.
ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മതിലകം പള്ളി വളവ് നേവി ജോർജിന്റെ വസതിയിൽ നിന്ന് കായികതാരങ്ങളുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ നൽകുന്ന ദീപശിഖ കളിസ്ഥലത്തിന് സമീപമുള്ള എം എ യൂസഫ് മാസ്റ്റേർ സ്മാരകകവാടത്തിൽ എത്തിച്ചേരും .
മതിലകം എസ്എച്ച് എം കെ ഷാജി ഫ്ലാഗ് ഓഫ് നിർവഹിക്കും.
ഞായറാഴ്ച വൈകിട്ട് 5. 30ന് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും വാദ്യ മേളങ്ങളോടെ ആരംഭിക്കുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കായികതാരങ്ങൾ, കരാട്ടെ -കളരി വിദ്യാർഥികൾ, കുടുംബശ്രീ – അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നമ്മുടെ കളിക്കളം ഏറ്റെടുക്കൽ പ്രഖ്യാപനം നിർവഹിക്കും. ഇ.ടി. ടൈസൺ
എംഎൽഎ അധ്യക്ഷത വഹിക്കും.ബെന്നി ബഹനാൻ എംപി ,ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ, സീഷോർ ഗ്രൂപ്പ് ചെയർമാൻ സീഷോർ മുഹമ്മദാലി എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. സംഭാവനക്ക് ഒരു സമ്മാനം എന്ന പദ്ധതി പ്രകാരമുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിക്കും.മുൻ ഇന്ത്യൻ നാഷണൽ വോളിബോൾ താരം കിഷോർ കുമാർ സന്ദേശം നൽകും.
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഒന്നാമത്തെ മികച്ച അവാർഡ്
മികച്ച അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ സംവിധായകൻ സുബിൻ കണ്ണദാസ്, സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ നിഷിൽ എം എം എന്നിവരെ ചടങ്ങിൽ ആദരിക്കും.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരിജ,
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി
ഫാരിഫാബി ടീച്ചർ,
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ പി രാജൻ, ജനപ്രതിനിധികളായസീനത്ത് ബഷീർ , സുഗത ശശിധരൻ. കെ എസ് ജയ ,എം എസ് മോഹനൻ, വിനീത മോഹൻദാസ്, പാപ്പിനിവട്ടം സർവീസ് ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ, വിവിധ രാഷ്ട്രീയ കക്ഷി – കലാസാംസ്കാരിക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.കളരിപ്പറമ്പ് ഗ്രാമീണ വായനശാലയിൽ നടന്ന പത്ര സമ്മേളനത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, സ്ഥലമെടുപ്പ് സമിതി ജനറൽ കൺവീനർ എം എസ് ദിലീപ്,വായനശാല പ്രസിഡൻ്റ് പി.വി.സജിത, സംഘാടക സമിതി ചെയർമാൻ എം.കെ. പ്രേമാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം. സിജിത്ത്, ചെയർമാൻ പി.കെ. സുനിൽകുമാർ, സ്ഥലമെടുപ്പ് സമിതി കോ-ഓർഡിനേറ്റർ എം. എസ്. ലെനിൻ എന്നിവർ പങ്കെടുത്തു.

Spread the News