Skip to content

സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും

സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം എഴുത്തുകാരനും സംവിധായകനുമായ രാജേഷ് നാരായണൻ നിർവഹിച്ചു.
മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ് ദിനൽ വിതരണം ചെയ്തു.

പിടിഎ പ്രസിഡൻറ് പി.ബി രഘു അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ കെ.എസ് കൈസാബ്,
പ്രധാന അധ്യാപിക ഷൈനി ജോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ. മിനി, എസ്.എം.സി ചെയർമാൻ നവാസ് പടുവിങ്ങൽ, എം.പി.ടി.എ പ്രസിഡൻറ് പി.എസ്
സനിത, സ്റ്റാഫ് സെക്രട്ടറി നിമ്മി മേപ്പുറത്ത്, സ്കൂൾ ലീഡർ കെ. ബാല വർമ്മ, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ. ഉഷാനന്ദിനി , പി.എം ഏലിയാമ്മ, സി. ജി. മുരളീധരൻ , ടി.ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.

Spread the News