Skip to content

പുസ്തകവിതരണം

വായനയാണ് എന്റെ ലഹരി എന്ന തീരമാനത്തിലേക്ക് കൂട്ടികളെ എത്തിക്കണം എം എൽ എ ഇ.ടി. ടൈസൻ മാസ്റ്റർ

നമ്മുടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് ഉയർത്തുകയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോധവും ലഹരിയും പുസ്തക വായനയാണ് എന്ന തീരുമാനത്തിലേക്ക് ഓരോ കുട്ടിയുംമാറേണ്ടതുണ്ട്.പരന്നവായനയിലൂടെ നല്ലഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായ കലാമുറ്റത്തിന്റെ നേതൃത്വത്തിൽ എം എൽ എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ പ്രൈമറിവിദ്യാലയങ്ങൾക്കും നൽകുന്ന പുസ്തകളുടെ വിതരണോഘാടനം ശ്രീനാരായണപുരം, മതിലകം എന്നീഗ്രാമ പഞ്ചായത്ത് തല വിതരണോൾഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.
ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട്,ചിന്ത,പ്രഭാത് ബുക്ക് ഹൗസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നി പബ്ലിക്കേഷന്റെ 3 ലക്ഷം രൂപയുടെയും
സബ്സിഡി ഇനത്തിലെ പുസ്തകവും കൂടി മണ്ഡലത്തിലെ 65 വിദ്യാലയങ്ങക്കും പുസ്തകങ്ങൾ കൊടുക്കുന്ന പരിപാടികൾ വരും ദിവസങ്ങളിൽ പൂർത്തീകരിക്കുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.
കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എം എ ആർ എം ഹയർ സെക്കന്ററി പ്രിൻസിപ്പൾ എ ജി സുനിൽ സ്വഗതം പറഞ്ഞു, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് മുഖ്യാതിഥിയായി, വികസനകാര്യ സ്റ്റാനി കമ്മിറ്റി ചെയർമാൻ കെ എ അയ്യൂബ്, വാർഡ് മെമ്പർ ജിനുബ്, സെന്റ് മേരീസ് പ്രധാന അധ്യാപിക സിസ്റ്റർ പാവന, മതിലകം ബി പി സി റസിയ ടി എം, പി ടി എ പ്രസിഡണ്ട് മാരായ വി എം ഫൈസൽ, ഫാത്തിമ, സ്കൂൾ വികസനസമിതി അംഗം പി ആർ ഗോപി, സ്ക്കൂൾ ലീഡർ ഇസ്റ്റാരൂത്ത്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, കലാമുറ്റം കൺവീനർ എൻ വി ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.
ശ്രീ നാരയണ പുരം ഗ്രാമ പഞ്ചായത്തിലെ 15 സ്കൂളുകൾക്ക് എം ആർ എം എച്ച് എസ് ശാന്തി പുരത്തും മതിലകംഗ്രാമ പഞ്ചായത്തിലെ 12 സ്കൂളുകൾക്ക് മതിലകം സെന്റമേരീസ് എൽ പി സ്കൂളിലും വെച്ച് വിതരണം നടത്തി.

Spread the News