ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27 മത് വാർഷികാഘോഷം നടന്നു.
കുടുംബശ്രീ പ്രവർത്തകരുടെ ഘോഷ യാത്രയോടുകൂടിയാണ് വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചത്.
തുടർന്ന് തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ആമിന അൻവർ അധ്യക്ഷയായി.. ജാനകി സുജന പാലൻ സ്വാഗതം പറഞ്ഞു. ശിശു വികസന ഓഫീസർ മീര മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്കുള്ള ആദരവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ് നിർവഹിച്ചു. സിനി
ആർട്ടിസ്റ്റായ ഇഷാനിയെ ചടങ്ങിൽ ആദരിച്ചു.
പ്രായം കൂടിയ കുടുംബശ്രീ അംഗം, മികച്ച അയൽക്കൂട്ടം, മികച്ച വയോജന അയൽക്കൂട്ടം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉള്ള കുടുംബശ്രീ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ജെൻഡറുമായി ബന്ധപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജരായ മോനിഷ സെമിനാർ നടത്തി. പഞ്ചായത്തിലെ സെക്രട്ടറി രഹന പി ആനന്ദ്, വാർഡ് മെമ്പർമാർ, cds മെമ്പർമാർ എന്നിവർ സംസാരിച്ചു. അരങ്ങ് 2025 ക്ലസ്റ്റർ തല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സിഡിഎസിലെ മത്സരാർത്ഥികൾക്ക് ആദരവ് നൽകി.
തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.