മേത്തല പടന്നയിൽ ദേശീയ പാത നിർമ്മാണത്തിനായി മണൽ കയറ്റി വന്ന ലോറി നാട്ടുകാർ തടഞ്ഞു
അമിതഭാരം കയറ്റി വരുന്ന വാഹനത്തിന്റെ ഗതാഗതം പ്രദേശത്തെ റോഡുകൾ തകരുന്നതിനും വശങ്ങളിലെ വീടുകൾക്ക് വിള്ളലുകളും, കേടുപാടുകളും സംഭവിക്കുന്നതിനും കാരണമാകും എന്നും ആരോപിച്ച് ആയിരുന്നു വാഹനം തടഞ്ഞത് തുടർന്ന് ദേശീയപാതനിർമ്മാണ കമ്പനി അതികൃതരുമായി നഗരസഭാ ചെയർപേഴ്സൻ ടി.കെ.ഗീത വൈസ് ചെയർമാൻ വി.എസ് ദിനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റോഡിനും പരിസരത്തെ വീടുകൾക്കും സംഭവിക്കുന്ന കേടുപാടുകൾ ദേശീയ പാത നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ പരിഹരിച്ചു തരാമെന്ന്ധാരണയിൽ എത്തി.
ധാരണാപത്രം ചെവാഴ്ചക്ക് അകം ഒപ്പ് വെക്കും.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ K.S.കൈസാബ് ,ലതാഉണ്ണിക്കൃഷ്ണൻ,വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു