Skip to content

എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ

മന്ത്രിയുടെ റീലും സംസ്ഥാനത്തെ റിയാലിറ്റിയും തമ്മിൽ അജഗജാന്തരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ഒ ജെ ജെനീഷ് പറഞ്ഞു.

എസ് എൻ പുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത നിർമ്മാണത്തിന്റെ ഓരോ ഘട്ടവും സർക്കാർ മോണിറ്ററൈസ് ചെയ്യുന്നു എന്ന് അവകാശപ്പെട്ട മന്ത്രി ദേശീയപാത തകർന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു അധ്യക്ഷത വഹിച്ചു . യുഡിഎഫ് കൈപ്പമംഗലം നിയോജക മണ്ഡലം കൺവീനർ പി എസ് മുജീബ് റഹ്മാൻ ,പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം കുഞ്ഞു മൊയ്തീൻ അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി പി ജോൺ , ബ്ലോക്ക് ഭാരവാഹികളായ ഇ കെ സോമൻ മാസ്റ്റർ പി കെ മുഹമ്മദ് സി എ റഷീദ് , മണ്ഡലം പ്രസിഡണ്ടുമാരായ കെ എം സാദത്ത് പി എ മുഹമ്മദ് സഗീർ ,ഇ കെ സജീവൻ, പ്രൊഫ കെ എ സിറാജ് , ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ യു സുബ്രഹ്മണ്യൻ , പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നജീബ് പി മുഹമ്മദ്,
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീബ മുരളി എന്നിവർ സംസാരിച്ചു .
സാഹിബിന്റെ പള്ളി നടയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്
ബ്ലോക്ക് സംഘടന കാര്യ സെക്രട്ടറി ഇ എ നജീബ്,, ട്രഷറർ അബ്ദുറഹിമാൻ കടമ്പോട്ട് . വൈസ് പ്രസിഡണ്ടുമാരായ ജോസഫ് ദേവസി , പി എ മനാഫ് , പി പി ഷാജി, എ കെ അബ്ദുൽ ഖാദർ , ജനറൽ സെക്രട്ടറിമാരായ മൊയ്തീൻ എടച്ചാലിൽ, പി കെ ചന്ദ്രബാബു , സി എ ഗുഹൻ, നാസർ കറുകപ്പാത്ത് കെ കെ സഫറലി ഖാൻ, എഐ ഷുക്കൂർ ,ടി കെ അബൂബക്കർ ,പി വി ശ്രീനിവാസൻ, വി എ മുഹമ്മദ്,
പികെ സക്കറിയ, ഷിയാസ് എടവഴിക്കൽ , കെ കെ വസന്ത , സരോജിനി, ശിവദാസൻ, ഗീതാ സതീശൻ , സുബൈദാ ബാബു, ഷമീന സുഹൈൽ,എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിതീഷ് കുമാർ സ്വാഗതവും യൂത്ത് കോൺഗ്രസ് എസ് എൻ പുരം മണ്ഡലം പ്രസിഡണ്ട് ഷിംനാസ് എസ് എൻ പുരം നന്ദിയും പറഞ്ഞു .

Spread the News