Skip to content

സാഹസ് യാത്ര

ലഹരി മരുന്നുകളുടെ ഗോഡൗൺ ആയി സെക്രട്ടറിയേറ്റും
വിൽപ്പന കേന്ദ്രമായി ക്ലിഫ് ഹൗസും മാറിയെന്ന്
സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഒ.ജെ.ജനീഷ്

തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച
സാഹസ് യാത്രക്ക് എടവിലങ്ങ് മണ്ഡലത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനീഷ്

ആവേശകരമായ സ്വീകരണം ആണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചത്

സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡണ്ടും
രാജ്യസഭാംഗവുമായജെബി മേത്തർ എംപി യാണ് ഈ സാഹസ് യാത്രയുടെ നയിക.

സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ഭരണത്തിനെതിരെയും കേന്ദ്ര സർക്കാരിൻ്റെ
വർഗീയ ഫാസിസ്റ്റ് നയങ്ങളെ എതിർത്തുകൊണ്ടും
വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തെ ചെറുത്തുതോൽപ്പിക്കുന്നതിനും
സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാകുന്ന
ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുമാണ് ഈ യാത്ര പ്രയാണം തുടരുന്നത്

കൈപ്പമംഗലം നിയോജകമണ്ഡലത്തിലേക്ക് പ്രവേശിച്ച സാഹസ് യാത്രക്ക് എറിയാട് ബ്ലോക്കിലെ എടവിലങ്ങ് മണ്ഡലത്തിൽ ആവേശകരമായ സ്വീകരണം നൽകി.

വാദ്യതാളമേളങ്ങളുടെ അകമ്പടിയോടെ കാര സെൻ്ററിൽ നിന്നും ജാഥാ ക്യാപ്റ്റനെ സ്വീകരിച്ച്
പൊതുപരിപാടി നടക്കുന്ന ജവഹർ നഗറിലേക്ക് ആനയിച്ചത്.

എടവിലങ്ങ് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട്
പ്രസന്നശിവദാസൻഅധ്യക്ഷത വഹിച്ചു.
മുൻ എംപി
രമ്യ ഹരിദാസ്
മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസി വ്യവസായിയും
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്ന
ഹംസ കൊണ്ടാമ്പുള്ളിയെ
ജെബി മേത്തർ എംപി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെയും
മുൻ മഹിളാ കോൺഗ്രസ് നേതാക്കന്മാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

എടവിലങ്ങ് പഞ്ചായത്ത് പരിധിയിലെ നിരവധി ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും ചടങ്ങിൽ
ജാഥാ ക്യാപ്റ്റന് കൈമാറി.

മഹിളാ കോൺഗ്രസ്
സംസ്ഥാന ജില്ലാ നേതാക്കളായ
നിർമ്മല
മേരിജോളി
ജയലക്ഷ്മിടീച്ചർ,
രാജലക്ഷ്മികുറുമാത്ത്
ഷമീനഷെരീഫ്
കോൺഗ്രസ്സ് നേതാക്കളായ

എടവിലങ്ങ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്
ഇ കെ സജീവൻ
വത്സ ദേവസി, കനക ശങ്കരൻ, സിന്റ ബിജു,
ബെന്നീകാവാലംകുഴി
പി കെ സക്കറിയ,M. G. അനിൽ കുമാർ, T. M. ഷാഫി, നൗഷാദ്, ബഷീർ കൊല്ലത്തു വീട്ടിൽ എന്നിവർ നേതൃത്വം നൽകി.

ഷാഹിദഅബ്ദുൾകരീം സ്വാഗതവും
ജോസ്മി ടൈറ്റസ്
നദിയും പറഞ്ഞു.

Spread the News