“നമുക്കൊരുക്കാം അവർ പഠിക്കട്ടെ ” എന്ന സന്ദേശവുമായി
CPIM എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവിലങ്ങ് പഞ്ചായത്ത് പ്രദേശത്തെ പ്രധാനപ്പെട്ട മൂന്ന് സ്കൂളുകൾ ശുചീകരിച്ചു.
CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം CA ഷെഫീർ എടവിലങ്ങ് സ്കൂളിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കാരാ സെന്റ് ആൽബ സ്കൂളിലും, ഫിഷറീസ് സ്കൂളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എടവിലങ്ങ് ലോക്കൽ സെക്രട്ടറി VH റിസ്വാൻ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, KK സുരേന്ദ്രൻ,DYFI എടവിലങ്ങ് മേഖല സെക്രട്ടറി CS സുജിത്ത്, KB ഷെഫീഖ്, KD വിനിൽദാസ് എന്നിവർ നേതൃത്വം നൽകി.