ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമവും, പഠനോപകരണ വിതരണവും. നടത്തി
അനാഥ- വിധവ സംരക്ഷണ സംവിധാനമായ ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ 42-)മത് കുടുംബ സംഗമവും പഠനോപകരണ വിതരണവും
കൊടുങ്ങല്ലൂർ എം. ഐ. ടി.ഹാളിൽ നടന്നു. കുടുംബ സംഗമം എസ്.എൻ. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. ദഹലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ.അബ്ദുള്ള ഹംസ മുഖ്യാതിഥിയായി പങ്കെടുത്തു. ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ സഫറലി ഇസ്മായിൽ പഠനോപകരണവിതരണം നടത്തി.അഡ്വക്കേറ്റ് മുബഷിർ അസ്ഹരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ സലിം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി സ്വാഗതം പറഞ്ഞു.രക്ഷാധികാരി അഷറഫ് കളപ്പുരക്കൽ സഹവാസ ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഇ. ഐ. മുജീബ്, ഹുസൈൻ തോട്ടു ങ്ങൽ, റഹീ പുതിയവീട്ടിൽ, ചാലിൽ മുഹമ്മദ് നൗഷാദ്, സിദ്ദിഖ് മാനങ്കേരി, ബദറുദ്ദീൻ കാര, സലാഹുദ്ദീൻ കരൂപ്പടന്ന, റാഫി കൊണ്ടാമ്പുള്ളി, ഷക്കീല സഫറലി, മീന സലീം, വഹീദ ഹുസൈൻ, സുനിത താജുദ്ദീൻ, സീന മുജീബ്, ജമീല റഹീം, ആബിദ ടീച്ചർ, സാജിത ടീച്ചർ, റൈഹാനത്ത്, വഹീദ ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.