Skip to content

കല്ലുമ്മക്കായ കൃഷി വിളവെടുപ്പ്

കല്ലുമ്മക്കായ കൃഷി വിളവെടുപ്പ്

കൊടുങ്ങല്ലൂർ നഗരസഭ വാർഡ് ചാലക്കുളത്ത് കൃഷി ചെയ്ത കല്ലുമ്മക്കായയുടെ വിളവെടുപ്പു നടത്തി.

കേന്ദ്ര സർക്കാരിന്റെ SCSP പദ്ധതിയിലുൾപ്പെടുത്തി കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനം CMFRI യുടെ പൂർണ്ണ സാങ്കേതിക സഹായത്തോടുകൂടി
പട്ടികജാതി വിഭാഗങ്ങൾക്കായി 100% സബ്സിഡിയോടുകൂടിയാണ് കല്ലുമ്മക്കായ കൃഷി നടത്തിയത്.

കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ V.S. ദിനിൽ
വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ.എസ്‌.ശിവറാം അധ്യക്ഷത വഹിച്ചു.

SCSP പ്രിൻസിപ്പൽ സയന്റിസ്റ്റ്,CMFRI
ഡോ. രമ,

സീനിയർ സയന്റിസ്റ്റ് CMFRI
ഡോ:ആർ.വിദ്യ
എന്നിവർ പ്രസംഗിച്ചു. CMFRI യിലെ ടെക്നിക്കൽ ഓഫീസർ ആയ പി.എസ്.അലോഷ്യസ് നന്ദി പറഞ്ഞു.

Spread the News