ബി ജെ പി കൗൺസിലർമാർ നഗരസഭ കൗൺസിലിൽ പങ്കെടുത്ത് ഉടനെ ഇറങ്ങിപ്പോകുന്നത് നിരന്തരമായ പ്രക്രിയയായി മാറിയിരിക്കുകയാണെന്നു് നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത ,വൈ വൈസ് ചെയർമാൻ അഡ്വ.വിഎസ് ദിനൽ എന്നിവർ ആരോപിച്ചു.
ഹാജർ രേഖപ്പെടുത്തിയ ശേഷം ചായകുടിച്ച് സിറ്റിംഗ് ഫീസും വാങ്ങി കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഇവർ യോഗത്തിൽ ചർച്ച ചെയ്യേണ്ട ജനങ്ങളുടെ ഗൗരവമായ പ്രശ്നങ്ങളിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോകുന്നത് എന്തിൻറെ പേരിലാണെന്ന് വിശദീകരിക്കണമെന്ന് ഭരണപക്ഷം പറഞ്ഞു.
ബിജെപി വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്കായി നൽകിയ ഫണ്ടുകൾ ശരിയായ രീതിയിൽ വിനിയോഗിക്കാനും ചെലവഴിക്കാനും കഴിയാത്തവർ എൽ ഡി എഫ് ഭരണസമിതിക്ക് നേരെആക്ഷേപം ഉയർത്തുന്നത് അപഹാസ്യമാണ്.
കരാറുകാർ ടെൻഡർ എടുത്ത പ്രവർത്തികൾ പോലും ചെയ്യിക്കാൻ കഴിയാത്തതിലൂടെ ബിജെപി കൗൺസലന്മാരുടെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയുമാണ് പ്രകടമാകുന്നത്.
നഗരസഭയ്ക്ക് ഒരു ഫണ്ടും നഷ്ടപ്പെട്ടിട്ടില്ലെന്നും അതേസമയം കേന്ദ്ര ഗവൺമെൻറ് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കും, ആരോഗ്യ പ്രവർത്തകരുടെ വേതനത്തിനും നൽകേണ്ട NHM ഫണ്ട് ഉൾപ്പെടെ പല ഫണ്ടുകളും വര്ഷങ്ങളായി നൽകാതിരുന്നതിലൂടെ നഗരസഭക്ക് സാമ്പത്തിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
വികസന പ്രവർത്തനങ്ങളെ കഴിഞ്ഞ നാലു വർഷമായി തടസ്സപ്പെടുത്തുന്ന ഇവർ ഇവരുടെ വാർഡുകളിൽ നടത്തിയ വികസന നേട്ടങ്ങൾ തങ്ങളുടേതാണെന്ന് അഹങ്കരിക്കുകയും ഭരണസമിതിക്കെതിരെ തെറ്റായ വാർത്തകൾപ്രചരിപ്പിക്കുകയുമാണ് പ്രതിപക്ഷം.കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട വിഷയം കൗൺസിൽ ചർച്ച നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെയാണ് പ്രതിപക്ഷം പുറത്തുപോയി വിമർശനം ഉന്നയിക്കുന്നത്.കുടിവെള്ള വിതരണം നഗരസഭ നേരിട്ട് നടത്തിവരുന്നൂണ്ടെന്നും ഇന്നത്തെ കൗൺസിൽ യോഗത്തിൽ കുടിവെള്ള വിതരണത്തിനായി പ്രേത്യേകം വാഹനം ഏർപ്പാട് ചെയ്ത ക്വട്ടേഷൻ അംഗീകരിക്കുകയും ചെയ്തു. കൂടാതെ ഈ സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് പ്രകാരം അനുവദിച്ച 72 കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതി നിർവഹണം നടന്നുവരികയാണ്. അതിന്റെ പുരോഗതി വിലയിരുത്തുന്നതിനും KWA കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം നഗരസഭയിൽ ചേരുവാനും തീരുമാനിച്ചതായി ചെയർ പേഴ്സണും വൈസ ചെയർപേഴ്സണും പറഞ്ഞു.