Skip to content

ചെമ്മീൻ വിത്തുൽപ്പാദന യൂണിറ്റ്

ചെമ്മീൻ വിത്തുൽപ്പാദന യൂണിറ്റ്

കൊടുങ്ങല്ലൂർ: ഫിഷറീസ് വകുപ്പിന്റെ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന യൂണിറ്റിന്റെയും , അക്വാട്ടിക് അനിമൽ ഹെൽത്ത്ലാബിന്റെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

രാജ്യത്തെ ആദ്യത്തെ സർക്കാർ ചെമ്മീൻ വിത്തുല്പാദന കേന്ദ്രമാണ് 1978 ൽ ആരംഭിച്ച അഴിക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രം . ഡോ. കെ. എച്ച്. അലിക്കുഞ്ഞിയുടെ നേതൃത്വത്തിലാണ്
ഫിഷറീസ് വകുപ്പ് ഹാച്ചറി സ്ഥാപിച്ചത്. നിലവിലെ ഹാച്ചറിയിലെ ഓരു ജല മത്സ്യവിത്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 860 ലക്ഷംരൂപചെലവഴിച്ച്ഓരുജലമത്സ്യവിത്തുല്പാദന യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ മത്സ്യകർഷകർക്കാവശ്യമായ കരിമീൻ, കാളാഞ്ചി, പൊമ്പാനോ , തിരുത, പൂമീൻ തുടങ്ങിയ മത്‌സ്യയിനങ്ങളുടെ വിത്തുകൾ
വിത്തുകൾ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകാൻ കഴിയും
. കൂടാതെ 38.10 ലക്ഷം രൂപ ചെലവിൽജല ഗുണനിലവാരവുംമത്സ്യരോഗനിർണ്ണയത്തിനുമായുള്ള അക്വാട്ടിക്ക് ആനിമൽ ഹെൽത്ത് ലാബും ഒരുക്കിയിട്ടുണ്ട്. മത്സ്യരോഗ നിർണ്ണയത്തിനാവശ്യമായ മൈക്രോബയോളജി സംവിധാനങ്ങളും പി.സി.ആർ ഉപകരണങ്ങളും ലാബിൽസജ്ജമാക്കിയിട്ടുണ്ട്

ഇടി ടൈസൺ എം എൽ എ അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ.പി രാജൻ, ടി.കെചന്ദ്രബാബു, വിനീത മോഹൻദാസ് ,എം എസ് മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, പ്രസീന റാഫി ,സന്തോഷ് കോരു ചാലിൽ,ഫിഷറീസ് ജോ. ഡയറക്ടർ എസ്.സന്തോഷ് കുമാർ, ഫിഷറീസ് ജോ. ഡയറക്ടർ ആശ അഗസ്റ്റിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തന്നൂരാൻ ,ഷീജ ഫ്രാൻസിസ്, സഫ്ന നസറുദ്ദീൻ ഐ.എ.സ്, ഡോ. ആശ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Spread the News