Skip to content

എ.കെ.റഹ്മാൻ അനുസ്മരണം

എ.കെ.എ റഹ്മ്മാനെ കൊടുങ്ങല്ലൂർ പൗരാവലി അനുസ്മരിച്ചു.

അന്തരിച്ച പ്രമുഖ സാഹിത്യകാരനും സാമൂഹ്യ വിമർശകനും സാഹസികനുമായിരുന്ന എ.കെ.എ റഹ്മ്മാനെ കൊടുങ്ങല്ലൂർ പൗരാവലി അനുസ്മരിച്ചു. ലോകത്തിലെ 36 രാഷ്ട്രങ്ങളിൽ സൈക്കളിൽ ചുറ്റി സഞ്ചരിക്കുകയും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറോളം പുസ്തകങ്ങൾ രചിക്കുകയും അതു വഴി ഭാരതത്തിന്ന് എക്കാലത്തും അഭിമാനമാവുകയും ചെയ്ത എ.കെ.എ റഹ്മ്മാന് ഭാരതത്തിന്റെ വലിയ ബഹുമതിക്ക് അർഹനാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. എ.കെ.എ റഹ്മ്മാന്റെ വീട് നിലകൊള്ളുന്ന റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും അദ്ദേഹത്തിന്റെ കൃതികളും മറ്റ് പുസ്തക ശേഖരങ്ങളും ഏറ്റെടുക്കണമെന്നും ബെന്ധപ്പെട്ട അധികാരികളോട് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂർ ശൃംഗപുരം ഹെൽത്ത് കയർ ഇൻസ്റ്റിട്യൂട്ടിൽ നടന്ന അനുസ്മരണ സമ്മേളനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ശംസുദ്ദീൻ വാത്യേടത്ത് ആമുഖ പ്രഭാഷണവും അഡ്വ. ജേക്കപ്പ് പുതുശ്ശേരി അനുസമരണ പ്രഭാഷണവും നടത്തി.
മുസ്ലീം സർവ്വീസ് സൊസൈറ്റി മുൻ സംസ്ഥാന പ്രസിഡണ്ട് ഹാജി പി.വി അഹ്മ്മദ് കുട്ടി, കൊടുങ്ങല്ലൂർ നഗരസഭ മുൻ വൈസ് ചെയർമ്മാൻ പി.എച്ച് റഷീദ്, കൊടുങ്ങല്ലൂർ ഗവ. കെ.കെ ടി.എം കോളേജ് മുൻ വൈസ്.പ്രിൻസിപ്പാൾ പ്രൊഫ. വി.കെ സുബൈദ,ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി പ്രാഫ.കെ അജിത, ടി.എം കുഞ്ഞു മൊയ്തീൻ, മുഹമ്മത് പട്ടിക്കര, പി.ശശീധരൻ , സഗീർ അന്നമനട, ഡേവീസ് കണ്ണംപിള്ളി,എ.എം അബ്ദുൽ ജബ്ബാർ , കവിയത്രി ഗീത ടീച്ചർ,
ഇ.എ മുഹമ്മദ് ഉസ്മ്മാൻ , അകൗണ്ടന്റ് മധു , മിസി ഇസ്മായീൽ , പി.ജി പാർത്ഥസാരഥി മാസ്റ്റർ, കവിയത്രി ഹവ്വ ടീച്ചർ, ഡോ.കെ.കെ നസീർ ,അഡ്വ.ടി.പി അരുൺ കുമാർ, ഇ.എ അബ്ദുൽ കരീം,സൈദാവൻ കോട്ടപ്പുറം, പി.ആർ ബാബു,കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്ത്, വി.ആർ രജ്ഞിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Spread the News