Skip to content

വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർഷോപ്പ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെ 35 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു.

കൊടുങ്ങല്ലൂർ നഗരസഭ ടൗൺ ഹാളിൽ യൂണിറ്റ് പ്രസിഡണ്ട് v k സത്യജിത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി, എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെജി ഗോപകുമാർ മുഖ്യാതിഥിയായി .സംഘടന നൽകുന്ന പെൻഷൻ 12 മെമ്പർമാർക്ക് വിതരണം ചെയ്തു. പ്രായമായ മുൻ മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. ധനസഹായ വിതരണവും നടന്നു. ജില്ല പ്രസിഡണ്ട് എംകെ മുരളീധരൻ ജില്ലാ സെക്രട്ടറി വർഗീസ് ഇരുമ്പൻ ട്രഷറർ ജോജൻ ജില്ലാ വൈസ് പ്രസിഡണ്ട് എം കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി പ്രഹ്ളാദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, കെ എസ് സജീവൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു

Spread the News