Skip to content

പാലിയേറ്റീവ് കെയർ ക്ലാസ്

Ewewe

ഗൃഹകേന്ദ്രീകൃത ജീവിതാന്ത്യ സമഗ്ര പരിചരണം ആവശ്യമുള്ളവർക്കെല്ലാം നൽകാൻ കഴിയണം. ഡോ. ജോസ് ബാബു ഗൃഹ കേന്ദ്രീകൃത ജീവിതാന്ത്യ പരിചരണം കാലഘട്ടത്തിനനുസരിച്ച് ആവശ്യമുള്ളവർക്കെല്ലാം നൽകാൻ ഈ രംഗത്തെ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്ന് ഡോ. ജോസ് ബാബു പറഞ്ഞു ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെൻ്റർ ലോകമലേശ്വരം ശ്രീഗുരുദേവ സമാജത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച “ജീവിതാന്ത്യപരിചരണം മാറുന്ന കാലഘട്ടത്തിൽ ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യമായ ആശുപത്രിവാസം ഒഴിവാക്കി കഠിനമായവേദനയിൽ നിന്നും മോചനം നേടി ബന്ധുക്കളുടെ സാമീപ്യത്തിൽ ഈ ലോകത്തിൽ നിന്നും വിട പറയാൻ സാഹചര്യം ലഭിക്കുകയെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ആൽഫ പാലിയേറ്റീവ് കെയർ മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോക്ടർ പറഞ്ഞു. കൊടുങ്ങല്ലൂർ ശ്രീനാരായണ മിനി ഹാളിൽ ചേർന്ന ബോധവൽക്കരണ ക്ലാസ്സിൽ ലിങ്ക് സെൻ്റർ പ്രസിഡണ്ട് കെ.എ.കദീജാബി അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ഒ.കെ. ഹർഷകുമാർ, നഗരസഭകൗൺസിലർമാരായ സുമേഷ്, ശാലിനിവെങ്കിടേഷ്,രശ്മി ബാബു, എറിയാട് പഞ്ചായത്ത് മുൻപ്രസിഡണ്ട് പ്രസാദിനി മോഹനൻ, ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, ടി.ജി.ശശീന്ദ്രൻ, എസ്. എ . പി .സി പ്രതിനിധി മേഘ്ന എന്നിവർ സംസാരിച്ചു. സെൻ്ററിൽ നിന്നുള്ള പരിചരണം ലഭിച്ചവരിൽ വാഹനാപകടത്തെ തുടർന്ന് ഓർമ്മയും സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട അമൽ ബാബു, ദീർഘ കാലത്തെ ആശുപത്രി വാസത്തിനു ശേഷം ആൽഫ യിൽ വന്ന ശേഷം തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും, അമ്മയുടെ അവസാന നാളുകളിൽ ലഭിച്ച പരിചരണത്തെ കുറിച്ച് കുമാരിയും, ഉമ്മയ്ക്ക് ലഭിച്ച പരിചരണത്തെ കുറിച്ച് ഷൈജയും വിശദീകരിച്ചു. സ്റ്റാഫ് അംഗങ്ങളും എക്സിക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി ഇ.വി. രമേശൻ, സ്വാഗതവും, ട്രഷറർ സി.എസ്. തിലകൻ നന്ദിയും പറഞ്ഞു.

 

Spread the News