Skip to content

കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ

കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ

കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു

കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു ഡിവിഷൻ പ്രസിഡൻ്റ് കെ.എൻ.രാമൻ അധ്യക്ഷനായി.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ മുഖ്യാതിഥിയായി വി.സ്മിത ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.ജെ.പോൾസൻ, ഡിവിഷൻ സെക്രട്ടറി പി.എഫ്.ഷൈൻ,
ഇ.എ.ഫിറോസ്, കെ.എസ്.മധുസുദനൻ, മണി കാർത്തികേയൻ,
വി.കെ. സഹദേവൻ, എ.ബി.മുഹമ്മദ് സഗീർ, എ.വി.ഫ്രാൻസിസ്, കെ.പി.മായാദേവി, എൻ.എ.മുഹമ്മദ് അഷറഫ്, പി.എ.അബ്ദുൾ കരിം, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.എ.ഫിറോസിനെ പ്രസിഡൻ്റായും, സെക്രട്ടറിയായി പി.എഫ് ഷൈൻ, ട്രഷററായി വി.കെ.സഹദേവനും ഉൾപ്പെടെ 35 അംഗ നിർവ്വാഹക സമിതിയെ യോഗം തെരഞ്ഞെടുത്തു.

Spread the News