ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ മാമ്പഴ മഹോത്സവം ആരംഭിച്ചു.
ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന ബയോഡൈവേർസിറ്റി ബോർഡിൻ്റെയും ഹരിതകേരള മിഷൻ്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച മാമ്പഴമഹോത്സവം ഘോഷയാത്രയോടു കൂടി ആരംഭിച്ചു. നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ കാർഷിക മേഖലകളെ ചേർത്തു പിടിക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ മാങ്കോ ഫെസ്റ്റിൻ്റെയും സ്റ്റാളുകളുടെയും ഉൽഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബയോഡൈവേർസിറ്റി ചെയർമാൻ ഡോ എൻ അനിൽകുമാർ പ്രദേശിക ജൈവ വൈവിധ്യപരിപാലന കർമ്മ പദ്ധതിയുടെ പ്രകാശനം നിർവ്വഹിച്ചു.അൽഫോണസ,മൽഗോവ, തോത്താപൂരി,ചിന്ദൂരി,കൊളമ്പ്, തത്തമ്മചുണ്ടൻ,കൽക്കണ്ട വെള്ളരി, മൽപ്പീലിയൻ,ഹിമസാഗർ,ഞെട്ടുളിയൻ തുടങ്ങിയ 300 ഓളം പ്രാദേശിക മാങ്ങകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന മാമ്പഴസ്റ്റാളിൻ്റെ ഉദ്ഘാടനം ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ നിർവഹിച്ചു.സംസ്ഥാന ബയോഡൈവേർസിറ്റി ബോർഡ് മെമ്പർ ജെ എസ് മിനിമോൾ 100 വയസ്സു കഴിഞ്ഞ മുത്തശ്ശി മാവിൻ്റെ ഉടമ ഭാഗ്യലക്ഷ്മി ടീച്ചർക്കും 65 ഇനം മാവുകൾ സംരക്ഷിക്കുന്ന അഷറഫ് മായനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള അന്വേഷണാത്മക ഉപന്യാസ മത്സരപരിപാടികളും നടത്തി. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന അനിശ്ചിതത്വ പ്രതിസന്ധികൾ സുസ്ഥിര വികസനം അനിവാര്യമാക്കുന്ന ഇക്കാലത്ത്,ജനപങ്കാളിത്ത ജൈവ വൈവിദ്ധ്യ സംരക്ഷണത്തിലൂടെ സാമൂ ഹിക ജീവിതനിലവാരം ഉയർത്തുന്നതിൽ മാതൃകയാകുക വഴി, സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവ വൈവിദ്ധ്യ പരിപാലനത്തിനുള്ള അവാർ ഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു. സൂക്ഷ്മമായ കരുത ലുകളിലൂടെ പ്രാദേശിക വിഭവങ്ങളെ ജനങ്ങളുടെ ആരോഗ്യവുമായും,വരുമാനമായും വിപണിമൂല്യങ്ങളായും മാറ്റുന്ന സാധ്യതകളെ ശാസ്ത്രീയ അറിവിലൂടെയും,വിദഗ്ദ സഹായത്തിലൂടെയും പൊതുജനത്തിനായി അനാവരണം ചെയ്യുകയാണ് മാമ്പഴമഹോത്സവം ലക്ഷ്യമിടുന്നത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മൊബൈൽ മണ്ണ് പരിശോധനയുടെ ഉൽഘാടനം ക്ഷേമകാര്യ സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാൻ സി സി ജയ നിർവഹിച്ചു. പ്രദർശന വിൽപന സ്റ്റാളുകളും,കുടുംബശ്രീ ഫുഡ് കോർട്ട്, ബയോഡൈവേഴ്സിറ്റി സ്റ്റാൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിഷാജി,സംഘാടകസമിതി വൈസ് ചെയർമാൻ കെ കെ അബിദലി,ടി കെ രമേഷ് ബാബു, പി ആർ ഗോപിനാഥൻ സിഡിഎസ് ചെയർ പേഴ്സൺ ആമിന അൾവർ,ജില്ല കോഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, സെക്രട്ടറി രഹ്ന പി ആനന്ദ്, കെ എ അയൂബ്, പി എ നൗഷാദ്,വാർഡ് മെമ്പർ ശീതൾ ടി എസ്, ഡോ.അമിത ബച്ചൻ ,കെ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.