Skip to content

റൂബി ജൂബിലി സമാപനം

റൂബി ജൂബിലി സമാപനം

കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ റൂബി ജൂബിലി സമാപനം നടന്നു

കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ ഒരു വർഷം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കല്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പറപ്പൂക്കര ഫൊറോന വികാരി ഫാ : റാഫേൽ പഞ്ഞിക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചാലക്കുടി MP ബെന്നി ബഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്തു. കൊടുങ്ങല്ലൂർ MLA V.R. സുനിൽകുമാർ സന്ദേശം നൽകി. കൊടുങ്ങലൂർ മുൻസിപ്പൽ ചെയർ പേഴ്സൺ TK ഗീത, കൗൺസിലർ സി.എസ്. സുവിന്ദ് , അഴിക്കോട്മാർതോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രം റെക്ടർ ഫാ: സണ്ണി പുന്നേ ലി പറമ്പിൽ CMI ,റവ: ഫാ: ലിജോ മണിമലകുന്നേൽ,മുൻ വികാരിയും സിൽച്ചാർ മിഷൻ കോർഡിനേറ്റർ ഫാ ടൈറ്റസ് കാട്ടുപറമ്പിൽ, സി. പ്രശാന്ത CMC, സി. മെജോFCC , ഇടവക പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവാഹത്തിൻ്റെ രജതജൂബിലി ,റൂബി ജൂബിലി പിന്നിട്ട വരെയും ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെ മാതാപിതാക്കളെയും ഇടവകയിലെ മുതിർന്ന വ്യക്തിയെയും കൂടുതൽ മക്കൾ ഉള്ള ദമ്പതികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ മതബോധന വിദ്യാർത്ഥികളെയും ആദരിച്ചു. വികാരി ഫാ :ജോയ് പെരേപ്പാടൻ സ്വാഗതവും ജനറൽ കൺവീനർ . P.F ആൻറണി നന്ദിയും പറഞ്ഞു. ഇടവക മക്കൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നേരത്തെ പള്ളി അങ്കണത്തിൽ എത്തിച്ചേർന്ന മാർ പോളി കണ്ണൂക്കാടൻ പിതാവിനെ ട്രസ്റ്റിമാരായ തോമസ് ചാക്കോള, ലാലു ചെറിയാലത്ത്, വർഗീസ് വടക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജനം സ്വീകരിച്ചു.

Spread the News