Skip to content

ദേശീയ പണിമുടക്ക്

ദേശീയ പണിമുടക്ക്

മെയ് 20 ദേശീയ പണിമുടക്കിൽ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്നതിൻ്റെ മുന്നോടിയായി പണിമുടക്ക് നോട്ടീസ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ തഹസിൽദാർക്ക് നൽകി.

പൊതുയോഗം കെ.എസ് ടി എ സംസ്ഥാന സമിതിയംഗം ദീപ ആൻ്റണി ഉൽഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് രഹ്ന പി ആനന്ദ് അധ്യക്ഷത വഹിച്ചു. എൻ.ജി ഒ യൂണിയൻ ജില്ലാ വൈ പ്രസിഡണ്ട് ആർ എൽ സിന്ധു അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ആനന്ദ് സി സ്വാഗതവും എൻജിഒ യൂണിയൻ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് റാഫി പി.എ നന്ദിയും പറഞ്ഞു.

വിവിധ സംഘടന നേതാക്കളായ മോഹൻരാജ് പി.എം, സിംല പി.സി, പി.എ പ്രവീൺ ദാസ്, പി.എസ് പ്രേംദാസ്, ഷാബി മോൻ കെ ആർ, രമ്യ എ ആർ എന്നിവർ നേതൃത്വം നൽകി.

Spread the News