സി പി ഐ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി .കാവിൽ കടവിൽ സ്മൃതി ജാഥാസംഗമവും തുടർന്ന് വളണ്ടിയർമാർച്ചും ലോക മലേശ്വരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലുള്ളപ്രകടനവും പണിക്കേഴ്സ് ഹാളിലെ എംഎൻ രാമകൃഷ്ണൻ നഗറിൽ സമാപിച്ചു’സമ്മേളന നഗരിയിൽ മൺമറഞ്ഞ നേതാക്കളുടെ നൂറ് സ്മൃതി പതാക ൾ ഉയർത്തി.തുടർന്നു നടന്ന കമ്മ്യൂണിസ്റ്റ് സംഗമം സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. ആർ സുനിൽ കുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.കെ ജി ശിവാനന്ദൻ, ;സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അം”ഗം പി കെ ചന്ദ്രശേഖരൻ, ടി കെ സുധീഷ് – കെ എസ് ജയ, സിസി വി പിൻചന്ദ്രൻ ,പി പി സുഭാഷ്, സുമ ശിവൻ എന്നിവർ പ്രസംഗിച്ചു
- Related News
- Latest News