കൊടുങ്ങല്ലൂർ ലോകമലേശ്വരം പഴമ്പിള്ളി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പിതൃ യജ്ഞവും പുന:പ്രതിഷ്ഠ മഹോത്സവവും നടന്നു
നാല് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ ബാബു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു ചടങ്ങുകളോടനുബന്ധിച്ച് മണ്ഡപ ശുദ്ധി ക്രിയാദികൾ, കലവറ നിറയ്ക്കൽ, തിലഹവനം, പ്രതിഷ്ഠാ ക്രിയകൾ, മഹാഗണപതി ഹവനം, പുന:പ്രതിഷ്ഠാ നവീകരണകലശം, എഴുന്നെള്ളിപ്പ്, ദീപാരാധന, ഗുരുതി പൂജ, മംഗള പൂജ എന്നിവ നടന്നു. നടതുറപ്പ് ദിവസമായ മെയ് 6 ന് പൊങ്കാല സമർപ്പണം, കലശപൂജ എന്നിവ നടക്കും പ്രസി.പി.കെ.രവീന്ദ്രൻ, സെക്ര: ബൈജു ആമ്പല്ലൂർ, ഖജാൻജി പി.പി. ബൈജു, മാതൃസമിതി പ്രസി.ലത ഷീഫൻ, സെക്ര: അഞ്ചു രതീഷ്, ഖജാൻജി രതി രമേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി.