കൊടുങ്ങല്ലൂരിലെ മേത്തലയിൽ ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ഗാർഹികോപകരണങ്ങൾ കത്തിനശിച്ചു.
മേത്തല ശ്രീനഗറിലാണ് ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചത്.
വാലത്ത് ശശിയുടെ വീട്ടിലെ ഇൻവെർട്ടർ, മൂലംകണ്ണി നൗഷാദിൻ്റെ വീട്ടിലെ ബി.എൽ.ഡി.സി ഫാനുകൾ, മാണിക്കത്ത് ഹേമന്ത് കുമാറിൻ്റെ വീട്ടിലെ ടിവി, ഫാൻ, റേഡിയോ, ഓലക്കോട്ട് ഐഷാബിയുടെ വീട്ടിലെ ടിവി, ഫാൻ, കുടുംബക്ഷേമ സമിതി ഓഫീസിലെ ഇൻവെർട്ടർ, പഴൂക്കുന്നത്ത് സുനിലിൻ്റെ വീട്ടിലെ ഫാനുകൾ, കായിപ്പറമ്പിൽ രാജൻ്റെ വീട്ടിലെ ഇൻവെർട്ടർ എന്നിവ കത്തിനശിച്ചു.
നിരവധി വീടുകളിലെ ബൾബുകൾ, വയറിംഗ് സാമഗ്രികൾ തുടങ്ങിയവയും നശിച്ചിട്ടുണ്ട്.
നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് മുൻ കൗൺസിലർ എം.കെ സഹീർ ആവശ്യപ്പെട്ടു.