കൊടുങ്ങല്ലൂർ ഒന്നുകുറെ ആയിരം യോഗത്തിന്റെ വിശേഷാൽ പൊതുയോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സാരഥികളെ ആദരിച്ചു.
ഓക്കെ യോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ രവീന്ദ്രൻ, ബോർഡ് മെമ്പർ കെ. പി. അജയൻ എന്നീ ബോർഡ് ഭാരവാഹികളേയും, കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ പ്രതിനിധി സുരേന്ദ്രവർമ്മ രാജ, ദേവസ്വം കമ്മീഷണർ എസ്. ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽകർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എം. ആർ. മിനി,ദേവസ്വം മാനേജർ കെ. വിനോദ്കുമാർ എന്നിവരെയാണ് ആദരിച്ചത്. സ്വീകരണ യോഗത്തിൽ ഓക്കെ യോഗം പ്രസിഡന്റ് എൻ പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ട്രഷറര്‍ കൊരട്ടിയിൽ രാമചന്ദ്രൻ, ആനന്ദ് മേനോൻ, ആഗ്രശാല വിജയൻ എന്നിവർ പ്രസംഗിച്ചു.