ബിജെപി. UDF കൊള്ളക്കും തട്ടിപ്പിനും എതിരെ CPM കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു.
വിവിധ കവർച്ച കേസ്സുകളിലും സാമ്പത്തിക തട്ടിപ്പ് കേസ്സുകളിലും bjp -udf പ്രവർത്തകർ പോലീസ് പിടിയിൽ ആയത് സംബന്ധിച്ച് അതാത് രാഷ്ട്രീയ നേതൃത്വം മറുപടി പറയണമെന്ന് സിപഐ – എം ജില്ലാ സെക്രെട്ടയേറ്റ് മെമ്പർ പി കെ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ബിജെപി. UDF കൊള്ളക്കും തട്ടിപ്പിനും എതിരെ CPM കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി വടക്കേ നടയിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ കമ്മിറ്റീ അംഗം കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി ടി പി പ്രെബേഷ്,നേതാക്കളായ ഷീല രാജ്കമൽ , അഷ്റഫ് സബാൻ, സി വി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏരിയയിലെ മറ്റു 10 ലോക്കൽ കമ്മിറ്റികളും ഈ മാസം 29ന് വൈകീട്ട് ഈ ആവശ്യമുന്നയ്ച്ചു ബഹുജന സംഗമം നടത്തും.