Skip to content

സാഹോദര്യ പദയാത്ര

സാഹോദര്യ പദയാത്ര

എറിയാട് പഞ്ചായത്തിൽ നടന്ന വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സമാപിച്ചു.

നാടിന്റെ നന്മക്ക് നമ്മളൊന്നാകണം* എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഇഖ്ബാൽ നയിച്ച സഹോദര്യ പദയാത്ര സമാപിച്ചു. എറിയാട് പേബസാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച രണ്ടാം ദിവസത്തെ പദയാത്ര കൈപ്പമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് കാതിക്കോട് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ചേരമാൻ ജംഗ്ഷനിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഇ എ റഷീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എറിയാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ നഫീസ അബ്ദുൽ കരീം, ജില്ലാ വൈസ് പ്രസിഡണ്ട് സരസ്വതി വലപ്പാട്, ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വലിയറ, കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ഫസീല ഹനീഫ്, ജോയിൻ സെക്രട്ടറി സഈദ സുലൈമാൻ, കമ്മിറ്റി അംഗം സിദ്ദീഖ് പഴങ്ങാടൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് അംജദ്, എംഎം അനസ് വടുതല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നിയാസ് ചിറയിൽ സ്വാഗതവും ജാഥാ ക്യാപ്റ്റൻ ടി കെ ഇഖ്ബാൽ നന്ദിയും പറഞ്ഞു. ഏപ്രിൽ 24 ന് അഴീക്കോട് ജെട്ടിയിൽ നിന്നാണ് ജാഥ തുടക്കം കുറിച്ചത്. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സലാം അൽ ഹിന്ദ്, സിദ്ദീഖ് യുബസാർ, ഫസീല സഈദ്, പി എ സഈദ്, ഷഫ്നാ ബാദുഷ, ഫസലുൽ ഹഖ് എം ബി, കെ കെ മുഹമ്മദ് ബഷീർ, സംഘാടക സമിതി അംഗങ്ങളായ അസ്ഹർ എറമംഗലം, യാസർ കെ എസ്, നിസ ഫൈസൽ എന്നിവർ നേതൃത്വം നൽകി. സിദ്ദീഖ് പഴങ്ങാടൻ രചനയും സംവിധാനവും നിർവഹിച്ച മായാലോകം എന്ന തെരുവുനാടകവും ഉണ്ടായിരുന്നു.

Spread the News