കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ – കേരളയം
സംയുക്തമായി സംഘടിപ്പിക്കുന്ന കുളിർമ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം ബോധവത്കരണ പദ്ധതി സംഘടിപ്പിച്ചു.
കേരളത്തില്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എയര്‍കണ്ടീഷണറുകളുടെ ഉപയോഗത്തില്‍, സംസ്ഥാനത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനും കെട്ടിടങ്ങളിലെ ചൂട് കുറക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി കൂള്റൂഫ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എനര്‍ജി മാനേജ്മെന്റ് സെന്ററും , കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി കിഡ്സും സംയുക്തമായി കുളിര്‍മ എന്ന പദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
കോട്ടപ്പുറം കിഡ്സ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ
കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തിൽ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ വി.എം ജോണി ബോധവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിനെസര് ആന്റണി കാട്ടിപ്പറമ്പില്‍ സംസാരിച്ചു തുടര്‍ന്ന് മിസ് വിനയ വില്‍സണ്‍ കുളിര്‍മ പദ്ധതിയുടെ ഭാഗമായി എങ്ങനെയെല്ലാം സൂര്യപ്രകാശം പ്രതിഫലിപ്പിക്കാമെന്നും താപകിരണം പരിമിതപ്പെടുത്താന്‍ കഴിവുള്ള കോട്ടിങ്ങുകളുടെ പ്രയോഗം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം കുറയ്ക്കാമെന്നും, കെട്ടിടങ്ങളിലെയും വീടുകളിലെയും ഫാനുകളുടെയും എയര്‍കണ്ടീഷണറുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനുമായുള്ള വിവിധ വിദ്യകളെക്കുറിച്ച് ബോധവല്‍ക്കരണം ക്ലാസ് നല്കി. യോഗത്തില്‍ കിഡ്സ് കോഡിനേറ്റർ ഗ്രേസി ജോയ് സ്വാഗതവും കിഡ്സ് പൂമൊട്ടുകൾ കോഡിനേറ്റർ സിസ്റ്റർ ഷൈനി മോൾ നന്ദിയും പറഞ്ഞു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ 85 – ഓളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.