വികസിത കേരളം
ബി.ജെ.പിയുടെ പുതിയ മാസ്റ്റർപ്ലാൻ
………………………………… 2025 ഏപ്രിൽ 21 മുതൽ മെയ് 10 വരെ കേരളത്തിലെ ബി.ജെ.പിയുടെ 30 സംഘടനാ മണ്ഡലത്തിലും ‘വികസിത കേരളം’ കൺവെൻഷൻ നടത്തുന്നതിന്റെ ഭാഗമായി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ” വികസിത കേരളം ‘ആല ഗുരുദേവ കൺവെൻഷൻ സെന്റെറിൽ നടന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് ശ്രീ.രാജീവ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ട് രാജ്യത്തുടനീളം നടന്ന മോദി സർക്കാരിന്റെ വികസനം അതിശക്തമാണെന്നും
ആ വികസന പദ്ധതികൾക്ക് മുഖം തിരിഞ്ഞ് നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെയാണ് ബി.ജെ.പിയുടെ ഇനി വരാൻ പോകുന്ന മാസ്റ്റർ പ്ലാൻ പദ്ധതിയെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളും വികസന പദ്ധതികളും എത്തിക്കുവാൻ സംസ്ഥാനസർക്കാർ തയ്യാറാവണമെന്നുമാണ് വികസന കേരളത്തിലൂടെ ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നതെന്ന് ശ്രീ.രാജീവ് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി… കൺവെൻഷനിൽ തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി എം.ടി രമേഷ് , സംസ്ഥാ സെക്രട്ടറി അഡ്വ: എസ്സ്. സുരേഷ്, KP. ജോർജ്എന്നിവർ സംസാരിച്ചു സൗത്ത് ജില്ലാ ജന: സെക്രട്ടറിമാരായ കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും കൃപേഷ് ചെമ്മണ്ട കൃതജ്ഞത രേഖപ്പെടുത്തി. മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാർ. സംസ്ഥാന സെക്രട്ടറി A നാഗേഷ്, ഷാജുമോൻ വട്ടേക്കാട്ട്, അനൂപ് ആന്റെണി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, അഡ്വ: B ഗോപാലകൃഷ്ണൻ , മദ്ധ്യ മേഖല സംഘടനാസെക്രട്ടറി K P സുരേഷ് എന്നിവർ പകെടുത്തു.
- Related News
- Latest News