അവധിക്കാലം ആഘോഷമാക്കി കിഡ്സ് കോട്ടപ്പുറം
പൂമൊട്ടുകള്‍ക്കായി ഒരുക്കുന്ന അവധിക്കാല ക്യാമ്പ് ‘Get Set Go’
ഏപ്രില്‍ 11 , 12 തിയതികളിലായി രാവിലെ 9.30 മുതല്‍ 3.30 വരെ
ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്റര്‍ – വികാസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോട്ടപ്പുറം ഇന്റഗ്രയേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി യുടെ ആഭിമുഖ്യത്തില്‍ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായാണ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ റവ. ഫാ. പോള്‍ തോമസ് കളത്തില്‍ അദ്ധ്യക്ഷനായിരുന്നു. കിഡ്സ് അസി. ഡയറക്ടര്‍ ഫാ. എബിനേസര്‍ ആന്റണി സ്വാഗതവും ഫാ. ബിയോണ് തോമസ് കോണത്ത് നന്ദിയും പറഞ്ഞു.
കെ.ആര്.എല്‍.സി.ബി.സി. യുടെ ചില്‍ഡ്രന്‍സ് കമ്മീഷന് ഡയറക്ടര്‍ ഫാ. അരുണ്‍ മാത്യു കൊച്ചി രൂപതയുടെ റോഡ് ബാന്റ് എന്നിവർ സംയുക്തമായി ക്യാമ്പ് നയിക്കും, കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ പൂമൊട്ടുകളിലെ 500 കുട്ടികള്‍ക്കാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. .11-ാം തിയതി 1ആം ക്ലാസ് മുതല്‍ 5 ആം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും 12-ാം തിയതി 6 ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആനിമേറ്റേഴ്സ് പ്രോമോട്ടേഴ്സ്, ഇന്റണ്‍ഷിപ്പ് കുട്ടികള്‍ കിഡ്സ് സ്റ്റാഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും