കറുകപ്പാടത്ത് ഫാമിലി വെൽഫെയർ അസോസിയേഷൻ ഈദ് സൗഹൃദ സംഗമം നടത്തി
എറിയാട് പ്രദേശത്തെ പുരാതന തറവാട് ആയ കറുകപ്പാടത്ത് കുടുംബം ഈ വർഷത്തെ ഈദ് സംഗമം കൊടുങ്ങല്ലൂർ കേബീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തി. മുഹമ്മദ് ആരിഫ് IPS,എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ .കെ കുഞ്ഞുമൊയ്തീൻ, രാജാ രാമണ്ണ അവാർഡ് നേടിയ ഡോക്ടർ കെ കെ അബ്ദുൽ റഷീദ്, മാക്സിലോഫിഷ്യൽ മെഡലിസ്റ്റ് ഡോക്ടർ റെയ്ന മുഹമ്മദ്, എം.ഡി.എസ് ൽ കൺസർവേറ്റീവ് ഡെന്റിസ്റ്ററി ആന്റ് എന്റോഡോഡിക്സിൽ ഉന്നത വിജയം നേടിയ ഡോക്ടർ രസ്മിന കെ നിസാർ , എക്സൈസ് വകുപ്പിൽ കർമ്മ ശേഷ്ഠാ പുരസ്കാരം നേടിയ തസ്നീംസാദിക് എന്നിവരെ ആദരിച്ചു. KFWA ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീർ സ്വാഗതം പറഞ്ഞ യോഗത്തിൽ KFWAപ്രസിഡണ്ട് മുഹമ്മദ് ബാബു അധ്യക്ഷനായി. ഈദ് സംഗമം മുഹമ്മദ് ആരിഫ് IPS ഉദ്ഘാടനം ചെയ്തു. ചേരമാൻ മസ്ജിദ് ഖത്തീബ് ഡോക്ടർ മുഹമ്മദ് സലിം നദ്വി ഈദ് സന്ദേശം നൽകി. കെ കെ കുഞ്ഞുമൊയ്തീൻ, ഡോക്ടർ കെ കെ അബ്ദുൽ റഷീദ്, തസ്ലീം സാദിഖ്, മുഹമ്മദ് റമീസ്, അബൂബക്കർ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു അഡ്വക്കറ്റ് സക്കീർ ഹുസൈൻ, ഡോക്ടർ മുഹമ്മദ് യൂസുഫ്, ഇബ്രാഹിം പനക്കല പറമ്പിൽ, വാഹിദ് വേടിയിൽ, സജ്ജാദ് സഹീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബാംഗങ്ങളുടെ കലാപരിപാടികളും വർദ മുട്ടിപ്പാട്ട് ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.