മേത്തല പറമ്പിക്കുളങ്ങര ശ്രീ സുബ്രഹ്മണ്യ സേവാസമാജം വക ശ്രീ സുബ്രഹ്മണ്യസ്വാമി നവഗ്രഹക്ഷേത്രത്തിലെ മീന ഷഷ്ഠി മഹോത്സവത്തിന് കൊടിയേറി
ഈ മാസം 28 മുതൽ ഏപ്രിൽ മൂന്ന് വരെ നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേതം തന്ത്രി ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻകുട്ടി ശാന്തി ക്ഷേത്രം മേൽശാന്തി ചെമ്മാലിൽ ശിവശങ്കരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികരാകും
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജ, അത്താഴപൂജ, ഉത്സവ ദീപം തെളിയിക്കൽ, ചിന്ത് പാട്ട്, ആദരണസഭ, കൈകൊട്ടി കളി, മെഗാഷോ, തിരുവാതിരക്കളി, നൃത്താവിഷ്ക്കാരം, പൊങ്കാല സമർപ്പണം, ഗ്രാമ പ്രദക്ഷണം, പളളിവേട്ട മഹോത്സവം എന്നിവ നടക്കും
ഉത്സവ ആഘോഷ ചടങ്ങുകൾക്ക് ഉത്സവആഘോഷ കമ്മിറ്റി ചെയർമാൻ MK രാജേഷ് സമാജം പ്രസിഡൻ്റ് ലക്ഷ്മി നാരായണൻ മാസ്റ്റർ സെക്രട്ടറി സുധിഷ് kG ട്രഷറർ പ്രജീഷ് ചള്ളിയിൽ എന്നിവർ നേതൃത്വം നൽകും