ഭരണി അന്നദാന യജ്ഞ സമിതിയുടെയും കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഭരണി അന്നദാന മഹായജ്ഞം ആരംഭിച്ചു
കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാൻ രാജരാജ കുഞ്ഞുണ്ണി രാജ ഭദ്രദീപം കൊളുത്തി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അന്നദാന യജ്ഞ സമിതി ചെയർമാൻ പി നാരായണൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് കെ പി അജയകുമാർ, ദേവസ്വം ബോർഡ് കമ്മീഷണർ എസ് ആർ ഉദയകുമാർ, തൃശ്ശൂർ ജില്ലാ സേവാഭാരതി അധ്യക്ഷൻ പി എൻ ഉണ്ണിരാജ ഐപിഎസ്, കൊടുങ്ങല്ലൂർ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അന്നദാന സമിതി വർക്കിംഗ് ചെയർമാൻമാരായ അഡ്വക്കേറ്റ് എം ത്രിവിക്രമനടികൾ, ഡോക്ടർ പി വിവേകാനന്ദൻ, വിഭാഗ സംഘചാലക് കെ എസ് പത്മനാഭൻ, മാതൃശക്തി സമിതി കൺവീനർ ഷീബ ശിവദാസൻ, മാതൃസംയോജക ശ്രീപത്മ വിവേകാനന്ദൻ എന്നിവർ പ്രസംഗിച്ചു.
സഹ സേവാ പ്രമുഖ കെ ദാമോദരൻ സേവാ സന്ദേശം നൽകി
അഡ്വ.വി.ആർ സുനിൽ കുമാർ എം.എൽ.എ അന്നദാന പന്തൽ സന്ദർശിച്ചു