Skip to content

ഏകദിന ശില്പശാല

ഏകദിന ശില്പശാല

*ബി ആർ സി കൊടുങ്ങല്ലൂരിൻ്റെ നേതൃത്വത്തിൽ
ബഡിങ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടം വായനകൂട്ടം ഏകദിന ശിൽപശാല സംഘടിപ്പിച്ചു

വായനയുടെ വളർച്ചയും സർഗാത്മക വികാസവും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം ബി ആർ സി കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ ബി ആർ സി പരിധിയിലെ യുപി, എച്ച്എസ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം
ബി ആർ സി തല ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ബിആർസി ഹാളിൽ നടന്ന പരിപാടി എറിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ. ശ്രീപാർവ്വതി അധ്യക്ഷത വഹിച്ചു.. കൊടുങ്ങല്ലൂർ ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്ററും എഴുത്തുകാരിയുമായ മഞ്ജു പി കെ മുഖ്യാതിഥിയായി… ആർ പി മാരായ സി ആർ സി സി ലിഷ ഡൊമിനിക്, സി ആർ സി സി ശ്രീദേവി എ കെ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി കൊടുങ്ങല്ലൂർ പരിധിയിലെ യുപി,എച്ച്എസ് വിദ്യാലയങ്ങളിൽ നിന്നും 50 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. സി ആർ സി സി നൂർജഹാൻ സ്വാഗതവും സി ആർ സി സി കവിത പി എ നന്ദിയും പറഞ്ഞു…

Spread the News