*ആശാവർക്കർമാരുടെയും അംഗനവാടി ടീച്ചർമാരുടെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടവിലങ്ങ് പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി.*
നാല്പത്തിആറ് ദിവസമായി സെക്രട്ടറിയറ്റിന് മുൻപിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്കും ഒരാഴ്ചയായി സമരം തുടരുന്ന അംഗനവാടി ടീച്ചർമാർക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എടവിലങ്ങ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഗ്രാമ പഞ്ചായത്തിന് മുൻപിൽ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡൻ്റ് ഇ.കെ. സജീവൻ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ. കെ സോമൻ, ഇ. എം ജോസഫ് ദേവസി, സി. എ. റഷീദ്, ബെന്നി കാവലം കുഴി, പ്രസന്ന ശിവദാസൻ,സരോജിനി ശിവദാസൻ മണ്ഡലം നേതാക്കളായ വി. ഡി. സ്റ്റാൻലി,കെ. ആർ. പരമു, കെ. കെ. ജയൻ, ഇ. എസ്. സുനിൽ കുമാർ, സി. ഐ. ലത്തീഫ്,കെ. പി അയ്യപ്പദാസ്,സുരേഷ് മണക്കാട്ടുപടി,സി. കെ കുട്ടൻ, വത്സ തോമസ്, ജൈനി ജോഷി,സുലോചന ഗോപി, ആശ ബാബുട്ടൻ, കനക ലത ശങ്കരൻ, റംല നസീർ, എന്നിവർ സംസാരിച്ചു.