Skip to content

ഗ്രാഡ്യുവേഷൻ സെറിമണി

ഗ്രാഡ്യുവേഷൻ സെറിമണി

ചാപ്പാറ ഓറ ഗ്ലോബൽ എഡിഫൈ സ്കൂളിൽ 2024 – 25 അദ്ധ്യയന വർഷത്തിലെ ഗ്രാജുവേഷൻ സെറിമണി നടന്നു

ഫൗണ്ടേഷണൽ സ്റ്റേജ് കഴിഞ്ഞ രണ്ടാം ക്ലാസ്സുകാർക്കും പ്രിപ്പേറ്ററി സ്റ്റേജ് കഴിഞ്ഞ അഞ്ചാം ക്ലാസ്സുകാർക്കും ആണ് ഗ്രാജുവേഷൻ നടത്തിയത്

രണ്ട് സെക്ഷനുകളായാണ് ഗ്രാജുവേഷൻ നടന്നത് ഗ്രേഡ് 2 ക്ലാസ്സുകളുടെ ഗ്രാജുവേഷൻ കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ കെ.ജി. കോർഡിനേറ്റർ പാർവ്വതി മേനോനും ഗ്രേഡ് 5 ക്ലാസ്സുകളുടെ ഗ്രാജുവേഷൻ സായി വിഭ്യാഭവൻ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആൻഡ് ചൈൽഡ് കൗൺസിലറായ ഡോ: വരദ ബി മേനോനും ഉദ്ഘാടനം ചെയ്തു
3, 6 എന്നി ക്ലാസ്സുകളിലേക്ക് പ്രൊമോട്ടഡായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ പ്രിൻസിപ്പാൾ സുമിത സന്തോഷ് ഫെസിലിറ്റേറ്റർമാരായ കവിത ,സൗമ്യ സുരേഷ് എന്നിവർ നേതൃത്വം നൽകി.

Spread the News