സ്നേഹപൂർവ്വം കൈപ്പമംഗലത്തിന്റെ നേത്രത്വത്തിൽ ഇഫ്താർ സംഗമം നടത്തി.
കാര ബഹദൂർ ഹാളിൽ നടന്ന സംഗമം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹപൂർവ്വം കൈപ്പമംഗലം ചെയർമാൻ സലീം കൈപ്പമംഗലം അദ്ധ്യക്ഷത വഹിച്ചു.
ഫാദർ സണ്ണി പുന്നേലിപറമ്പിൽ, ഐ മുഹമ്മദ്ക്കുട്ടി സുഹ് രി, ബാബു ശാന്തി,
ഡിസിസി സെക്രട്ടറിമാരായ ടി എം നാസർ ,സി എസ് രവീന്ദ്രൻ, അഡ്വ. വി എം മുഹിയുദ്ധീൻ യു ഡി എഫ് കൺവീനർ പി എസ് മുജീബ്റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി മേനോൻ, എം ഇ എസ് സംസ്ഥാന ജന: സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ, ജില്ലാ പ്രസിഡന്റ് ഷെമീർ, സ്നേഹപൂർവ്വം കൈപ്പമംഗലം ജന: കൺവീനർ മനാഫ് അഴിക്കോട്, വൈ. ചെയർമാൻ പി എസ് ഷാഹിർ, ഭാരവാഹികളായ ആസിഫ് മുഹമ്മദ്, എൻ എസ് അബ്ദുൽ ഹമീദ്, ഇസ്ഹാഖ് ഹുസൈൻ, ഷെഫീഖ്, സാബിക്ക് ബഷീർ, ഐജാസ് മരപ്പാലം, ഷെഫിർ മാസ്റ്റർ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു