Skip to content

ലഹരിക്കെതിരെ കൂട്ടയോട്ടം

ലഹരിക്കെതിരെ കൂട്ടയോട്ടം

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെയും അതിനെ തുടർന്ന് ഉണ്ടാകുന്ന അക്രമവാസനകൾക്കെതിരെയും സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് സ്നേഹത്തോൺ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷനായി കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത ഉദ്ഘാടനം നിർവഹിച്ചു . കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ കശ്യപൻ ടി എം, കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് പിടിഎ വൈസ് പ്രസിഡന്റ് രമേശ് കെ ബി എന്നിവർ സംസാരിച്ചു.

ഐഎച്ച്ആർഡി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫെർഡിനൻഡ് വില്യം സ്വാഗതവും,
കോളേജ് പ്രിൻസിപ്പൽ ഡി ബിന്ദു നന്ദിയും പറഞ്ഞു
“ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി” എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂർ ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിച്ചു. നൂറോളം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ സ്നേഹമതിൽ തീർത്തു. തുടർന്ന് നടന്ന സമാപനചടങ്ങിൽ എക്സൈസ് ഓഫീസർ തസ്‌നിം കെ എം ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി

Spread the News