Skip to content

അഞ്ചങ്ങാടി എം.ഐ.ടി.യു.പി.സ്കൂൾ വാർഷികം

അഞ്ചങ്ങാടി എം.ഐ.ടി.യു.പി.സ്കൂൾ വാർഷികം

അഞ്ചങ്ങാടി എം ഐ ടി യു പി സ്കൂൾ വാർഷികാഘോഷം “ഹൃദ്യം 2025 ” ഉം സകൂൾ ഓഡിറ്റോറിയം ഉദ്ഘാടനവും നടന്നു.

സാങ്കേതിക സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നത്തെ വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇ ടി ടൈസൻ മാസ്റ്റർ എം എൽ. എ പറഞ്ഞു. എം. ഐ ടി യു പി സ്കൂൾ വാർഷികാഘോഷവും ഓഡിറ്റോറിയം ഉത്ഘടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം പൊതു വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. കൈപ്പമംഗലം മണ്ഡലത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് എം ഐ ടി യു പി സ്കൂൾ. പാഠപുസ്തസ്കതിനപ്പുറത്തേക്ക് കാര്യങ്ങൾ അറിയാനും പ്രവർത്തിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.PTA പ്രസിഡന്റ്‌ അൻസൽ പൂന്നിലത്ത് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി മുഖ്യാതിഥിയായിരുന്നു. ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.എസ് എൻ പുരം ഗ്രാമപഞ്ചായത്ത് അംഗം മിനി പ്രദീപ്, എം ഐ ടി ട്രസ്റ്റ് സെക്രട്ടറി പി ഡി അബ്ദുറസാഖ് മൗലവി, മാനേജ്മെന്റ് പ്രതിനിധി സി കെ ഷാജഹാൻ, റിട്ടയേഡ് ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് ടി എസ് രാജേന്ദ്രൻ മാസ്റ്റർ, ഒ എസ് എ പ്രസിഡന്റ് പി ബി മുഹമ്മദ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ലെഫ്സി ഫൈസൽ, സെക്രട്ടറി എം എൻ സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ എ മുഹമ്മദ് റാഫി മാസ്റ്റർ സ്വാഗതവും അഫ്സബി ടീച്ചർ നന്ദിയും പറഞ്ഞു പറഞ്ഞു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Spread the News