Skip to content

ഐ.ആർ.കൃഷ്ണൻ സാഹിത്യ പുരസ്ക്കാരം

ഐ.ആർ.കൃഷ്ണൻ സാഹിത്യ പുരസ്ക്കാരം

ഐ.ആർ. കൃഷ്ണൻ സാഹിത്യ പുരസ്കാരം സുരേന്ദ്രൻ മങ്ങാട്ടിന് സമ്മാനിച്ചു.

അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഐ. ആർ കൃഷ്ണൻ മാസ്റ്ററുടെ പേരിലുള്ള സാഹിത്യ പുരസ്കാരം സുരേന്ദ്രൻ മങ്ങാട്ടിന് സമ്മാനിച്ചു. എസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പൂയപ്പിള്ളി തങ്കപ്പൻ അധ്യക്ഷത വഹിച്ചു .കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചരുവിൽ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു. “തീ മരങ്ങൾ ” എന്ന പുരസ്കാര കൃതി സനോജ് രാഘവൻ പരിചയപ്പെടുത്തി കെ.ജി. ശിവാനന്ദൻ സി..എസ്. തിലകൻ, കവി. സബാസ്റ്റ്യൻ, ഉഷാദേവിമാരായിൽ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാവ് സുരേന്ദ്രൻ മങ്ങാട്ട് മറുപടി പ്രസംഗം നടത്തി. ഉഷാദേവിമാരായിൽ രചിച്ച സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായികമാർ, ഐ .ആർ . കൃഷ്ണൻ മേത്തല രചിച്ച ഡാൻസിംഗ് ഫ്രോഗ്സ് എന്ന പുസ്തകവും പൂയപ്പിള്ളി തങ്കപ്പൻ അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്തു സെക്രട്ടറി ടി.കെ ഗംഗാധരൻ സ്വാഗതവും, ഷാംകൃഷ്ണൻ നന്ദിയും പറഞ്ഞു

Spread the News